Friday, August 9, 2013

ആ ഗ സ് റ്റ്  6 ലെ  ഹി രോ ഷി മ യു ടെ  ന ടു ക്കം  തീ രും  മുൻപേ  അമേരിക്കയുടെ ബോസ്കാർ  എന്ന  കൊലയാളി  വിമാനം  ഓഗസ്റ്റ്‌ 9  നു  ഫാറ്റ്മാൻ എന്ന പ്ലൂട്ടോണിയം  ബോംബുമായി വീണ്ടും ജപ്പാൻറെ ആകാശത്ത്. .നാഗസാക്കിയിലെ എൻപതിനായിരത്തിലധികം മനുഷ്യജീവനുകൾ ഫാറ്റ്മാന്റെ  സംഹാരതാണ്ടവത്തിൽ  പൊലിഞ്ഞു.
  ഈ  ചെറിയ  പെരുന്നാൾ  ദിനത്തിൽ  നാഗസാക്കിയിൽ  പൊലിഞ്ഞ  ജീവനുകൾക്കു  വേണ്ടി  നമുക്ക്  പ്രാർഥിക്കാം .

Monday, August 5, 2013

ഇന്ന് ഓഗസ്റ്റ്‌ 6. 68 കൊല്ലം മുമ്പ് പുലർച്ചെ ലിറ്റിൽ ബോയ്‌എന്ന യുറേനിയം ബോംബ്‌ ഹിരോഷിമയിൽ പതിച്ചപ്പോൾ അവിടത്തെ ന്നിവാസികൾ സുഖനിദ്രയിൽ ആയിരുന്നു. കണ്ണടച്ചു  തുറക്കും  മുൻപേ കതിയെരിയുകയായിരുന്നു ആ വലിയ നഗരം. മരണത്തിൻറെ കൂണ്‍ മേഘങ്ങൾ  ആ നഗരത്തെ വിഴുങ്ങി. ഉടൻ മരിച്ചവർ 70000 ഇൽ അധികം . ഗുരുതരമായി പരിക്കേറ്റവരും മാരകമായ റേഡി യെ ഷൻ ഏറ്റു ദുരിതങ്ങളുടെ പടുകുഴിയിലേക്ക് എടുത്ത് എറിയപ്പെട്ടവർ അതിലേറെ .ഏതാണ്ട് ഒന്നര ലക്ഷത്തോളം  മനുഷ്യ ജീവൻ ഹിരോഷിമയിൽ പോലിഞ്ഞെന്നാണ് കണക്ക്. അന്ന് മരണമടഞ്ഞ നിരപരാധികൾക്കും ഇന്നും ദുരിതമനുഭവിക്കുന്നവർക്കും ഈ കര്ക്കിടകവാവ് ദിനത്തിൽ പ്രാർഥനയോടെ.

പിതൃക്കൾക്ക് ബലിയിടാൻ  ഇന്ന് നെന്മിനി ബലരാമ ക്ഷേത്രത്തിൽ പോയി. ക്ഷേത്രത്തിലെ നിറഞ്ഞുകവിഞ്ഞ ചിറയിൽ മുങ്ങിനിവർന്നപ്പോൾ അത് വരെ ബുദ്ധിമുട്ടിച്ചിരുന്ന തണുപ്പ് എങ്ങോ പോയി. ഈറനായി എല്ലാ പിതൃക്കളെയും മനസ്സിൽ ധ്യാനിച്ച് പിണ്ഡം വെച്ച്. നനഞ്ഞ കൈകൊട്ടി  ബലിക്കാക്കകളെ വിളിച്ചു. അവയെത്തി  ബലിചോർ കഴിച്ചു  പിതൃക്കൾക്ക് ത്രിപ്തിയായെന്നു വിശ്വാസം. തിരക്ക്  പിടിച്ച ജീവിതത്തിനിടയിൽ നമുക്ക് മുൻപ് ഈ ഭൂമിയില ജനിച്ചു ഈ ഭൂമിയിൽ ഉറങ്ങുന്ന നമ്മുടെ മുൻ തലമുറക്കാരെ ഓർക്കാൻ ഈ ദിനം എങ്കിലും ഉണ്ടല്ലോ.